Surprise Me!

ആ സുന്ദരിയെ സൗബിൻ സ്വന്തമാക്കി! | filmibeat Malayalam

2017-12-16 1 Dailymotion

Soubin Shahir Got Married <br /> <br />നടനും സംവിധായകനുമായ സൌബിൻ ഷാഹിർ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ ജാമിയ ആണ് വധു. നേരത്തെ സൌബിൻറെ വിവാഹനിശ്ചയത്തിൻറെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ വിവാഹത്തിൻറെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹച്ചടങ്ങായിരുന്നു സൌബിൻറേത്. വിവാഹത്തെ കുറിച്ച് സൗബിന്‍ തന്നെ ആദ്യം പറഞ്ഞിരുന്നെങ്കിലും താരത്തിന്റെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. പുറത്ത് വന്ന ഉടനെ തന്നെ ചിത്രങ്ങളെല്ലാം വൈറലായിരിക്കുകയാണ്. വിവാഹനിശ്ചയത്തിൻറെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നക്ഷത്രക്കണ്മുള്ള രാജകുമാരി എന്നാണ് ജാമിയ അറിയപ്പെടാൻ തുടങ്ങിയത്. സഹസംവിധായകന്‍, നടന്‍, സംവിധായകന്‍ എന്നിങ്ങനെ സിനിമയില്‍ പലതിലും കഴിവ് തെളിയിച്ച വ്യക്തിയാണ് സൗബിന്‍ ഷാഹിര്‍. സൗബിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ സിനിമയായ പറവ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നാലെയാണ് വിവാഹവും നടന്നത്.

Buy Now on CodeCanyon